മയ്യില്‍: വിദ്യാലയ വളപ്പിലെ കൂറ്റന്‍ ആല്‍മരം കടപുഴകി റോഡിലേക്ക് വീണു. സ്‌കൂളിന് അവധിയായതിനാല്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ ആല്‍മരമാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ മയ്യില്‍- പുതിയതെരു പ്രധാന റോഡിലേക്ക് മറിഞ്ഞു വീണത്. സ്‌കൂളിന്റെ ചെങ്കല്‍ മതിലും മരം വീണ് തകര്‍ന്ന നിലയിലാണുള്ളത്. റോഡ്് ഗതാഗതം അല്‍പ്പ സമയം തടസ്സപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

