കണ്ണൂർ : വിശന്നുവലഞ്ഞെത്തിയ നൂറുകണക്കിന് ആളുകൾക്ക് അന്നം വിളമ്പിയ കക്കാട് ഒണ്ടേൻപറമ്പ് കൃഷ്ണനിവാസിൽ കെ. രമണി ഇനി ഓർമ്മ. ‘ദാനകർമങ്ങളിൽ ഏറ്റവും മഹത്തായത് അന്നദാനം’ എന്നെഴുതിയ ബോർഡ് തായെത്തെരുവിലെ കാനന്നൂർ ഗാരേജിലുണ്ടായിരുന്നു. അതിന്റെ ഉടമ കെ.എം. കൃഷ്ണനും ഭാര്യ രമണിയും അത് അക്ഷരംപ്രതി പാലിച്ചു. മൂന്നുവർഷം മുൻപ് കൃഷ്ണന്റെ വിയോഗശേഷവും രമണി അത് തുടർന്നു.
ഹോട്ടലുകളിലുള്ളതുപോലെയാണ് വീട്ടിലെ പാചകം. സാധാരണ പ്രാതലിന് ഒന്നോ രണ്ടോ വിഭവങ്ങളാണെങ്കിൽ ഇവരുടെ അടുക്കളയിൽ അങ്ങനെയായിരിക്കില്ല.
വ്യത്യസ്ത രുചിയുള്ളവരായിരിക്കും കഴിക്കാനുണ്ടാകുക. അതുകണക്കാക്കി പലതരം വിഭവങ്ങൾ തയ്യാറാക്കിവെക്കുമായിരുന്നു. രാവിലെ 11 വരെ ഇവ മേശപ്പുറത്തുണ്ടാകും. ഹോട്ടലുകൾ അടച്ച് ഭക്ഷണം കിട്ടാതെ വരുമ്പോൾ പരിചയക്കാരായ ബസ് തൊഴിലാളികൾക്ക് ഏതുനേരവും മുട്ടിവിളിക്കാമായിരുന്നു. ഭക്ഷണം കിട്ടാതെ മടങ്ങേണ്ടിവന്നിട്ടില്ലാർക്കും. മനുഷ്യർക്കു മാത്രമല്ല, പക്ഷികൾക്കും പട്ടികൾക്കും പൂച്ചകൾക്കും പശുക്കൾക്കും ഭക്ഷണം നൽകി. പുലർച്ചെയുണർന്ന് കുളിച്ച് രമണി പൂജാമുറിയിൽ പ്രാർഥിക്കും. തുടർന്ന് നിവേദ്യമായി അർപ്പിച്ച ആഹാരസാധനങ്ങളെടുത്ത് പക്ഷികൾക്കും മറ്റും നൽകുന്നതും പതിവായിരുന്നു.
ആറാം കോട്ടത്തെ വസതിയിലും, തുടർന്ന് കക്കാടും പൊതു ദർശനത്തിന്ന് ശേഷം ഇന്ന് ഉച്ചയോടെ പയ്യാമ്പലത്ത് സംസ്കാരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

