ദുരൂഹ സാഹ ചര്യത്തിൽ ഭർതൃമതിയായ യുവതിയെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

Kannadiparamba online news

പയ്യന്നൂരിൽ ദുരൂഹ സാഹ ചര്യത്തിൽ കോയിപ്രയിലെ ഭർതൃമതിയായയുവതിയെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
മാതമംഗലം കോയിപ്രയിലെ അനിലയെ (35)യാണ് വാടക വീടിൻ്റെ അടുക്കള ഭാഗത്ത്മരിച്ച നിലയിൽ കണ്ടെത്തിയത്. മാതമംഗലത്തെ ഫർണിച്ചർ ഷോപ്പിൽ ജീവനക്കാരിയാണ്
അനിലയെ കാണാനില്ലെന്ന് കാണിച്ച് അനിലയുടെ ഭർത്താവ് പെരിങ്ങോം സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
എന്നാൽ ഇന്ന് രാവിലെയോടെയാണ് പയ്യന്നൂർ അന്നൂർകൊരവയലിലെ താമസ വീട്ടിനടുത്ത അയൽവാസികൾ ദുർഗന്ധത്തെ തുടർന്ന് നോക്കിയപ്പോൾ അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം .മുക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ്.മൃതദേഹം കമിഴ്ന്ന് കിടന്ന നിലയിലാണ്. മരണത്തിൽസംശയം തോന്നിയ സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേ സമയം മാതമംഗലം വെള്ളരിയാനം ഇരുൾ സ്വദേശി യായടാപ്പിംഗ് തൊഴിലാളി സുദർശൻ പ്രസാദിനെ (36) വെള്ളരിയാനത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!