കണ്ണൂർ:
യുഡിഎഫ് സ്ഥാനാർത്ഥി കളത്തിലിറങ്ങും മുന്നേ തന്നെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയ വിളംബരം ചെയ്ത് നിയമസഭാ മണ്ഡലം കൺവൻഷനുകൾ തുടങ്ങി. പതിനായിരങ്ങൾ പങ്കെടുത്ത ലോക സഭാ മണ്ഡലം കൺവൻഷന് ശേഷമാണ് ഏഴ് മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റി രൂപീകരണ കൺവൻഷൻ നടക്കുന്നത്. ശനിയാഴ്ച മൂന്ന് മണ്ഡലങ്ങളിലെ കൺവൻഷൻ പൂർത്തിയായി. ആയിരക്കണക്കിന് വോട്ടർമാരാണ് ഓരോ കേന്ദ്രത്തിസും എത്തിയത്.
പോരാവൂർ മണ്ഡലം കൺവൻഷൻ ഇരിട്ടി ഇകെ നായനാർ ഓഡിറ്റോറിയത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച് നടന്ന വർണാഭമായ റോഡ് ഷോയോടെയാണ് കൺവൻഷന് തുടക്കമായത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രൻ, എൽഡിഎഫ് നേതാക്കളായ കെ ശ്രീധരൻ, ബിനോയ്കുര്യൻ, കെ വി സക്കീർഹുസൈൻ, അഡ്വ. എം രാജൻ, വി ഷാജി, കെ ടി ജോസ്, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ, അജയൻ പായം, സി എം ജോർജ്,
എസ് എം കെ മുഹമ്മദലി, കെ പി പ്രശാന്ത്, കെ അശോകൻ, കെ സി ജേക്കബ്, ഇബ്രാഹിം മാവിലക്കണ്ടി, കെ കെ ഹാഷിം തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മലയോരത്തെ ഇളക്കിമറിച്ചാണ് ഇരിക്കൂർ മണ്ഡലം കൺവൻഷൻ ശ്രീകണ്ഠപുരം ബസ് സ്റ്റാന്റ് പരിസരത്ത് നടന്നത്. കൺവെൻഷൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി സജി കുറ്റിയാനിമറ്റം അധ്യക്ഷനായി. കൺവെൻഷനിൽ എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജനും പങ്കെടുത്തു. ശ്രീകണ്ഠപുരം ബസ് സ്റ്റാന്റിലെ എയ്ഡ് പോസ്റ്റ് പരിസരത്ത് നിന്ന് എൽഡിഎഫ് പ്രവർത്തകർ കൊടികളുടെയും ബലൂണുകളുടെയും അകമ്പടിയോടെ എം വി ജയരാജനെ വേദിയിലേക്ക് ആനയിച്ചു. യോഗത്തിൽ എൽഡിഎഫ് നേതാക്കളായ ഡോ. വി ശിവദാസൻ എം പി, പി അജയകുമാർ, ജോസഫ്പരത്തനാൽ, സുരേഷ് ജേക്കബ്, ജോസ് ചെമ്പേരി, കെ ശശിധരൻ, ഹമീദ് ചെങ്ങളായി, എം കരുണാകരൻ, പി വി ഗോപിനാഥ്, എം സി രാഘവൻ, സാജൻ കെ ജോസഫ്, പി കെ മധുസുദനൻ, ചിത്രകാരൻ എബി എൻ ജോസഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സജി കുറ്റിയാനിമറ്റം(ചെയർമാൻ), എം സി രാഘവൻ, ടി കെ വത്സലൻ, ജോസഫ് പരത്തനാൽ, ബിന്ദു സുനീഷ്, ഏലമ്മ ഇലവുങ്കൽ, സോണി അറക്കൽ, എ ശശിധരൻ, സി എ മജീദ് (വൈസ് ചെയർമാൻ), എം കരുണാകരൻ(ജനറൽ കൺവീനർ), സാജൻ കെ ജോസഫ്, കെ ജി ദിലീപ്(ജോയിന്റ് കൺവീനൻ)
തളിപ്പറമ്പ് മണ്ഡലം കൺവൻഷൻ പൂക്കോത്ത് നടയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വേലിക്കാത്ത് രാഘവൻ അധ്യക്ഷനായി. സ്ഥാനാർഥി എം വി ജയരാജൻ, സി പി ഷൈജൻ (സിപിഐ), ടി എസ് ജയിംസ് കേരള കോൺഗ്രസ് എം), കെ പി രമേശൻ (ആർജെഡി), സി വത്സൻ (ആർഎസ്പി), അനിൽ പുതിയ വീട്ടിൽ (എൻസിപി), രാജേഷ് മാത്യു (കോൺഗ്രസ് എസ്), ജെയ്സൺ ചെമ്പേരി (ജനാധിപത്യ കേരള കോൺഗ്രസ്), കെ സാജൻ (ജനതാദൾ), അബ്ദുൾ റഹ്‌മാൻ പാവന്നൂർ (ഐഎൻഎൽ), കെ വി ഗോപിനാഥ്, ടി കെ ഗോവിന്ദൻ, പി കെ ശ്യാമള, പി മുകുന്ദൻ എന്നിവർ സംസാരിച്ചു. കെ സന്തോഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: കെ വി ഗോപിനാഥ് (ചെയർമാൻ), കെ ചന്ദ്രൻ, പി കെ ശ്യാമള, സി എം കൃഷ്ണൻ, പി രവീന്ദ്രൻ, ടി എസ് ജയിംസ്, അഡ്വ. പി എൻ മധുസൂദനൻ, അബ്ദുൾ റഹ്‌മാൻ പാവന്നൂർ, കെ മോഹനൻ (വൈസ് ചെയർമാൻ). കെ സന്തോഷ് (കൺവീനർ), പി മുകുന്ദൻ, എൻ അനിൽകുമാർ, അനിൽ പുതിയവീട്ടിൽ, കെ സി രാമചന്ദ്രൻ, പി പി വിനോദ്, ജെയ്സൺ ചെമ്പേരി, പി കെ മുജീബ് റഹ്‌മാൻ (ജോ. കൺവീനർ). പൂക്കോത്ത് നടയിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കിയത്.
ഞായറാഴ്ച ധർമടം കൺവൻഷൻ മമ്പറം എഡ്യുക്കേഷൻ ട്രസ്റ്റ് ഗ്രൗണ്ടിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും മട്ടന്നൂർ കൺവൻഷൻ ജുമാ മസ്ജിദിന് സമീപത്തെ ഗ്രണ്ടിൽ സിപിഐഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടിവി രാജേഷും ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച അഴീക്കോട് കൺവൻഷൻ പുതിയതെരു കമലാ നെഹ്‌റു സ്‌കൂളിന് സമീപം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിപി മുരളിയും കണ്ണൂർ കൺവൻഷൻ സ്റ്റേഡിയം കോർണറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

