കണ്ണൂർ:വിശുദ്ധ
റമളാനിനെ വരവേൽക്കാൻ വിശ്വാസി സമൂഹം നല്ല ഒരുക്കത്തോടെ മുന്നോട്ടു വരണമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം പ്രസ്താവിച്ചു.
ജംഇയ്യത്തുൽ മുഅല്ലിമീൻ റമളാൻ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നടത്തുന്ന റെയിഞ്ചിലെ ഖതീബുമാരുടെയും പള്ളി ഇമാമുമാരുടെയും സംഗമങ്ങളുടെ മആശറയുടെ ജില്ലാതല ഉദ്ഘാടനം
വാരം മനാറുൽ ഹുദാ മദ്രസയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റമളാൻ കാമ്പയിൻ ഫണ്ട് ശേഖരണം ചരിത്ര വിജയമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
റെയിഞ്ച് പ്രസിഡണ്ട് അബ്ദുല്ല ദാരിമി കയ്യം അധ്യക്ഷത വഹിച്ചു..
ഹുസൈൻ ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
റഫീഖ് ഹുദവി, സാഹിദ് ഹുദവി, ഉമൈർ മൗലവി, അബ്ദുൽ അസീസ് ഹിശാമിഎന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുൽലത്തീഫ് ഇടവച്ചാൽ ആമുഖഭാഷണവും അബ്ദുറഊഫ് മൗലവി നന്ദിയും പറഞ്ഞു.
ജില്ലയിലെ 52 റേഞ്ചുകളിലും ഇമാം മീറ്റ് റെയ്ഞ്ച് തല മആശറകൾ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

