തളിപ്പറമ്പ്.വീട്ടുകാർ പുറത്തു പോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു. കുറ്റ്യേരിമാവിച്ചേരിയിലെ എ.അബ്ദുൾ സലാമിൻ്റെ വീട് കുത്തിതുറന്നാണ് മോഷണം. അടുക്കള ഭാഗത്തെ ഗ്രിൽസ് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു പവനൻ്റെ ആഭരണവും 4,500 രൂപയുമാണ് മോഷണം പോയത്. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

