മയ്യില്‍: ബൈക്കിടിച്ച് സാരമായി പരിക്കേറ്റ വയോധികന് ചികിത്സയിലിരിക്കേ മരിച്ചു. ചെറുപഴശ്ശി ചേക്കോട്ടുവയലിനു സമീപത്തെ എന്‍.കെ. ഗോവിന്ദന് നമ്പ്യാര്‍(73) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മയ്യില്‍ നിരത്തു പാലം ഇറക്കത്തില്‍ ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഭാര്യ; ദാക്ഷായണി. മക്കള്‍: സ്നേഹലത, അനൂപ്( എയര്‍ഫോഴ്സ്) മരുമക്കള്‍: ഗോവിന്ദന്(കരിങ്കല്‍ക്കുഴി) അഖില( മട്ടന്നൂര്‍) സഹോദരങ്ങള്‍: കൃഷ്ണന് നമ്പ്യാര്‍( മുല്ലക്കൊടി) നാരായണി(മയ്യില്‍) ശാരദ(പായം) സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 -ന് കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

