കണ്ണൂർ : കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ പി.ഇന്ദിരയെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ എൻ.ഉഷയെയാണ് പരാജയപ്പെടുത്തിയത്. പി. ഇന്ദിരയ്ക്ക് 35 വോട്ടും എൻ.ഉഷയ്ക്ക് 19 വോട്ടും ലഭിച്ചു. ബി.ജെ.പി. കൗൺസിലർ വി.കെ.ഷൈജു തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
കളക്ടർ അരുൺ കെ.വിജയൻ വരണാധികാരിയായിരുന്നു. ബുധനാഴ്ച രാവിലെ 11-ന് വോട്ടെടുപ്പ് ആരംഭിച്ചു. ഉച്ചയോടെ വോട്ടെണ്ണൽ നടത്തി. മേയർ മുസ്ലിഹ് മഠത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവച്ചാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഇന്ദിര മത്സരിച്ചത്. ഉദയംകുന്ന് ഡിവിഷൻ കൗൺസിലറാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

