എഴുത്തുകൂട്ടം പുസ്തകമേള തുടങ്ങി

Kannadiparamba online news



ചൊവ്വ: സമഗ്ര ശിക്ഷ
കേരളം കുട്ടികളുടെ സർഗാത്മക വികസനത്തിനായി നടത്തുന്ന “ബഡ്ഡിങ്ങ് റൈറ്റേഴ്സ് ” എഴുത്തുകൂട്ടം ശിൽപശാലയുടെ ഭാഗമായി പുസ്തകമേള തുടങ്ങി. ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ കഥാകൃത്ത്
ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ .സി . വിനോദ് അധ്യക്ഷനായി. പ്രിൻസിപ്പൽ പി. കെ. സരിത, പ്രധാനാധ്യാപിക ഇ .മിനി, ബുക്ക് മാർക്ക് മാനേജർ പി .കെ . ജഗന്നാഥൻ , വിസ്മയ ഷാജൂ, സി. വി. വർഷ എന്നിവർ സംസാരിച്ചു. എഴുത്ത്, വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്സ് തല എഴുത്തുകൂട്ടം രൂപവത്കരിച്ചാണ് പ്രവർത്തനം. സാഹിത്യ ചർച്ചകളും സംവാദങ്ങളും എഴുത്തുകൂട്ടം നേതൃത്വത്തിൽ നടക്കും. പദ്ധതിയുടെ ഭാഗമായി എലിമെൻ്ററി വിദ്യാലയങ്ങൾക്ക് 6000 രൂപയുടെയും സെക്കൻററി വിദ്യാലയങ്ങൾക്ക് 10000 രൂപയുടെയും പുസ്തകം വാങ്ങാൻ സമഗ്ര ശിക്ഷ സാമ്പത്തികം നൽകും . കേരള സ്റ്റേറ്റ് ബുക്ക്മാർക്കിലൂടെ വിവിധ ഏജൻസികളുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!