ഇരിക്കൂർ: രണ്ട് പതിറ്റാണ്ടുകാലം കണ്ണൂർ ജില്ലയിൽ പോലീസ് കുറ്റാന്വേഷണത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.ഐ ടി.വി. മഹിജൻ വെള്ളിയാഴ്ച സർവീസിൽ നിന്നു വിരമിച്ചു.
പെടയങ്ങോട്സ്വദേശിയായ മഹിജൻ പോലീസ് സേനയിൽ ചേർന്ന ശേഷം കുറ്റാന്വേഷണത്തിന്റെ സമസ്ത മേഖലയിലും സജീവമായി പ്രവർത്തിച്ച് നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1999 ൽ പാടിക്കുന്ന് ക്ഷേത്രക്കവർച്ച, നായനാർ വധശ്രമക്കേസ്, അന്തർസംസ്ഥാന വാഹനക്കവർച്ച, കള്ളനോട്ട് കേസ്, കക്കാട് സിറാജ് വധം, 2009 ൽ എ.കെ.ജി ആസ്പത്രിക്കുമുന്നിലെ ക്വട്ടേഷൻ കൊല എന്നിങ്ങനെ ഒട്ടേറെ കേസുകൾ തെളിയിക്കുന്നതിന് മഹിജന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടിലെ വൻ കവർച്ച കേസ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് മഹിജനും സംഘവും പൊക്കിയത്.
കേസുകളിൽ അന്വേഷണ സംഘത്തിന്റെ ഭാഗമായും അന്വേഷണത്തിന് നേതൃത്ത്വം നൽകിയും പ്രവർത്തിച്ചു.
മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് കോർണർ, മേലുദ്യോഗസ്ഥനിൽ നിന്നുള്ള ഇരുന്നൂറോളം ജിഎസ് ഇ. എന്നിവ മഹിജന്റെ അന്വേഷണ മികവിനുള്ള അംഗീകാരമാണ്. 2020 മുതൽ മയക്കുമരുന്നു വേട്ടയിൽ ശ്രദ്ധ പതിപ്പിച്ച മഹി ജൻ ഡാൻ സാഫ് ടീം അംഗമാണ്. ഇപ്പോൾ കണ്ണൂർ ജില്ലയിലെ കൂടാളിയിലാണ് താമസം.ഭാര്യ ബിന്ദു. മക്കൾ ഭാഗ്യശ്രീ ,ശ്രീ ശ്യാം .
ചിത്രം: ടി.വി. മഹിജൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

