കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ നിർണ്ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായ സംഭവം അത്യന്തം ഗൗരവകരമാണെന്ന് ബഷീർ കണ്ണാടിപ്പറമ്പ് പറഞ്ഞു. നീതിന്യായ സംവിധാനത്തോടുള്ള പൊതുജന വിശ്വാസത്തെ ബാധിക്കുന്നതാണ് ഈ വീഴ്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു കൊലക്കേസിലെ പ്രധാന തെളിവ് “എലി കരണ്ടു കൊണ്ടുപോയി” എന്ന് ലഘൂകരിക്കുന്നത് ജാഗ്രതക്കുറവായി മാത്രം കാണാനാകില്ല. തൊണ്ടിമുതലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതികളിലെ തൊണ്ടിമുതൽ സൂക്ഷിക്കൽ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. സത്യം പുറത്തുവരികയും നീതി ഉറപ്പാക്കപ്പെടുകയും ചെയ്യേണ്ട കേസുകളിൽ തെളിവുകൾ നഷ്ടപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ്. അതിനാൽ അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

