കലാലയ കുറ്റ്യാട്ടൂരിന്റെ പ്രതിമാസ പരിപാടി

Kannadiparamba online news

കലാലയ കുറ്റ്യാട്ടൂരിന്റെ പ്രതിമാസ പരിപാടി കുറ്റ്യാട്ടൂര്‍ കെഎകെഎന്‍എസ് യുപി സ്കൂളില്‍ നടന്നു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യു.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂര്‍ കെഎകെഎന്‍എസ് യുപി സ്കൂള്‍ പ്രധാനാധ്യാപിക കെ.കെ.അനിത കുമാരി അധ്യക്ഷത വഹിച്ചു. കലാലയ കുറ്റ്യാട്ടൂര്‍ പ്രസിഡന്റ് സജീവ് അരിയേരി, സജിത്ത് കോടിക്കണ്ടി, ജയന്‍ ചോല, ഷൈന മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ വി.പി.ചന്ദ്രന്‍ കലാലയ കുറ്റ്യാട്ടൂര്‍ വാട്സ് ഗ്രൂപ്പിലുടെ പരിശീലിപ്പിച്ച ചിത്രരചനയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനദാനവും ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ഭിന്നശേഷി ഗായിക ആര്യാ പ്രകാശ് മുഖ്യാതിഥിയായി. ചാനല്‍ അവതാരകനും, നടനും, കോമഡി ആര്‍ട്ടിസ്റ്റുമായ നവീന്‍ പനങ്കാവ് നയിച്ച കുസൃതി ചോദ്യങ്ങളും ഗെയിംഷോയും നടന്നു. കൂടാതെ വിവിധ കലാസാംസ്കാരിക പരിപാടികളും സമ്മാനദാനവും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!