കണ്ണൂർ : തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് ഇടപെട്ടതെന്നും അതിനുമുൻപോ ശേഷമോ കോൺഗ്രസുകാർ പലസ്തീനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എം.പി. പലസ്തീൻ വിഷയത്തിൽ ഇടതുപക്ഷം നിരന്തരസമരങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇസ്രയേൽ ഭീകരതയ്ക്കെതിരെ, യുദ്ധം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., എ.ഐ.ഡി.ഡബ്ല്യു.എ. എന്നീ സംഘടനകളുടെ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി അധ്യക്ഷനായി. കെ.എസ്. ഹംസ പ്രഭാഷണം നടത്തി. എൻ. സുകന്യ, കെ. അനുശ്രീ എന്നിവർ സംസാരിച്ചു. എം.വി. ജയരാജൻ, പി.പി. ദിവ്യ, കെ.പി.വി. പ്രീത, കെ. ലീല, എം.വി. സരള, മുഹമ്മദ് അഫ്സൽ, കെ.ജി. ദിലീപ്, എം.വി. ഷിമ, വൈഷ്ണവ് മഹേന്ദ്രൻ, വിഷ്ണു പ്രസാദ്, പി.കെ. ശ്യാമള, പി.എസ്. സഞ്ജീവ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

