യുഎഇ വിസിറ്റിങ് വിസ ; വിമാനത്താവളത്തിൽ പരിശോധന കർശനം.

Kannadiparamba online news

ദുബായ് വിസിറ്റിങ് വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി . കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു .

  1. സന്ദർശക വീസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം , താമസ സ്ഥലം , ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും . വ്യക്തമായി ഉത്തരം പറയാത്തവർക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല .
  2. സന്ദർശക , വിനോദ സഞ്ചാര വീസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അനുവാദം ഇല്ല . റിക്രൂട്മെന്റ് ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വീസയിൽ ജോലി ഉറപ്പു നൽകിയാലും അതു നിയമവിരുദ്ധമാണ് .
  3. തൊഴിൽ വീസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വീസ നടപടികൾ പൂർത്തിയാക്കുകയാണു വേണ്ടത് .
  4. സന്ദർശക വീസയിൽ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം , മടക്ക ടിക്കറ്റ് , രാജ്യത്തു ചെലവഴിക്കാൻ പണം എന്നിവ കരുതണം .
  5. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണു വരുന്നതെങ്കിൽ ഇവരുടെ വീസയുടെ പകർപ്പ് , പാസ്പോർട്ടിന്റെ പകർപ്പ് , വിലാസം , ഫോൺ നമ്പർ എന്നിവ കരുതണം . താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!