ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടക ബസ്സിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.2 ഗ്രാം എംഡിഎംഎ പിടികൂടി. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ്( 21) ഷമ്മസ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 9:200ഗ്രാം MDMA പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസാർ ഒ , അഷ്റഫ് മലപ്പട്ടം, രത്നാകരൻ കെ, ഷാജി കെ കെ, ഗ്രേഡ്പ്രിവൻറീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസറായ മജീദ് കെ എ, കലേഷ് എം, ഡ്രൈവർ ജുനിഷ് കുമാർ എന്നിവരാണ് പാർട്ടിയിലുണ്ടായിരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

