കണ്ണാടിപ്പറമ്പ: തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന UDF ൻ്റെ സമരാഭാസത്തിനെതിരെയും, തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ നൽകാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും ആവശ്യപ്പെട്ട് NREG വർക്കേഴ്സ് യൂണിയൻ ധർണ്ണ സംഘടിപ്പിച്ചു. നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ
NREG വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്
സുജാത കെ.കെ സ്വാഗതം പറഞ്ഞു. സെക്രട്ടറി
ബിന്ദു ഇ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് പി.പവിത്രൻ സംസാരിച്ചു. തുടർന്ന്
സെക്രട്ടറിക്ക് നിവേദനം നൽകി. തുടർന്ന് തൊഴിലുറപ്പ് മേഖലയിൽ കൃത്യമായി തൊഴിൽ നൽകുമെന്ന് ഉറപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

