ഹജ്ജ് ക്യാംപ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

മട്ടന്നൂര്‍ :
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മട്ടനൂർ കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങിലാണ് സംഘാടക സമിതി ഓഫീസ് ഒരുക്കിയത്.
പി.ടി എ റഹീം എം.എൽ.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി റിപ്പോർട്ട് അവതരണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ, നഗരസഭ ചെയർമാൻ എൻ ഷാജിത്ത്,. കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ,
ആമിന മാളിയേക്കൽ, അസ്ലം തങ്ങൾ അൽ മശ്ഹൂർ, സുരേഷ് മാവില, അൻസാരി തില്ലങ്കേരി, താജുദ്ദീൻ മട്ടന്നൂർ, എ.കെ. അബ്ദുൽ ബാഖി,അബ്ദുള്ളക്കുട്ടി ബാഫഖി, വി.കെ ഗിരിജൻ, അഡ്വ. എ.ജെ.ജോസഫ്, ജയ്സൺ ജീരകശ്ശേരി, ഒ.വി ജാഫർ, നിസാർ അതിരകം , സി.കെ സുബൈർ ഹാജി, എം.സി.കെ അബ്ദുൽ ഗഫൂർ സംബന്ധിച്ചു. ജൂണ്‍ ഒന്നിന് പുലർച്ചെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പുറപ്പെടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!