വളപട്ടണം : ദേശീയപാതയിൽ വളപട്ടണത്ത് മരം കടപുഴകി റോഡിൽ വീണു. ചൊവ്വാഴ്ച സന്ധ്യയ്ക്കുണ്ടായ കാറ്റിലും മഴയിലുമാണ് വളപട്ടണം ടോൾഗേറ്റിനു സമീപത്തെ മരം റോഡിലേവീണത്. വാഹനങ്ങൾ റോഡിൽ കുറവായതിനാൽ ദുരന്തം ഒഴിവായി.
വളപട്ടണം പോലീസും കണ്ണൂർ അശിരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ദീർഘനേരം വാഹനക്കുരുക്കുണ്ടായി. മരം നീക്കംചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മഴക്കാലത്തിനു മുന്നേ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന പ്രദേശവാസികളുടെ പരാതിക്ക് അധികൃതർ മുഖം തിരിഞ്ഞുനിൽക്കുന്ന നിലപാടാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

