ശ്രീകണ്ഠാപുരം: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 24 കുപ്പി മദ്യവുമായി രണ്ടു പേരെ പോലീസ് പിടികൂടി. ചുഴലി ഇരിവണ്ണൂർ സ്വദേശി എ.എസ് ഷിബു (39), ചുഴലി കണ്ണാടിപ്പാറയിലെ സാംസൺ ഫെർണാണ്ടസ് (34) എന്നിവരെയാണ് എസ്.ഐ.എം.സുജിലേഷും സംഘവും അറസ്റ്റു ചെയ്തത്. ചുഴലി കൊളത്തൂർ – കൂനംകണ്ണാടിപ്പറമ്പ് റോഡിൽ വെച്ചാണ് 24 കുപ്പി മദ്യവുമായി പ്രതികൾ പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

