കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 33 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ അഡ്വ.ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ,വി വി പുരുഷോത്തമൻ,രാജീവൻ എളയാവൂർ,കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ,സുധീപ് ജയിംസ് , ശ്രീജ മഠത്തിൽ ,മനോജ് കൂവേരി,കെ ബാലകൃഷ്ണൻ മാസ്റ്റർ, ബിജു ഉമ്മർ, സി ടി ഗിരിജ ,എം സി അതുൽ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, പി അനൂപ്,മുണ്ടേരി ഗംഗാധരൻ , കല്ലിക്കോടൻ രാഗേഷ്, തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

