പയ്യന്നൂരിൽ പ്രവാസിയുടെ വീട്ടിൽ നിന്നും 76 പവനും പണവും കവർന്നു. കണ്ടോത്തും മോഷണശ്രമം
പയ്യന്നൂർ.പയ്യന്നൂർ പെരുമ്പയിൽ വീട്ടുകാർ ഉറങ്ങി കിടക്കവെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 76 പവനും പണവും കവർന്നു
പെരുമ്പ ജുമാ മസ്ജിദിന് സമീപത്തെ ചൊക്കിന്റകത്ത് സുഹ്റയുടെ വീടാണ് കൊള്ളയടിച്ചത്.
ഇന്ന് രാവിലെ ആറേകാലോടെ വീട്ടുകാർ ഉണര്‍ന്നപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.
ഇന്നലെ രാത്രി അടച്ചു പൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ പ്രധാന വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടത്. വാതില്‍ കുത്തിപ്പൊളിച്ചതാണെന്ന് മനസ്സിലായതോടെ പരിശോധിച്ചപ്പോഴാണ്അകത്തെ രണ്ട് മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്നത് കണ്ടത്..അലമാരകളില്‍ സൂക്ഷിച്ചിരുന്നസ്വര്ണാഭരണങ്ങള് കാണ്മാനില്ലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 76 പവനും നാലായിരം രൂപയും രേഖകളും മോഷ്ടാക്കൾ കൊണ്ടുപോയതായി മനസിലായതോടെ
ഉടന്‍ അയല്‍വാസിയായ അഡ്വ. ടി.വിവിനീഷിന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് വൻ കവർച്ച നടന്ന വിവരം നാട്ടുകാർ അറിഞ്ഞത്.
സുഹറയും ഭര്‍ത്താവ് ആമുവും പരിയാരത്തെകണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി പോയിരിക്കുകയായിരുന്നു. സുഹ്റയുടെ മകന് റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്.
അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ നിലയില്വൻ കവര്‍ച്ച നടന്നത്. അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മുന്‍ വാതില്‍ കുത്തിത്തുറക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര മോഷണം നടന്ന മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി.മോഷണം നടന്ന അടുത്ത മുറിയില്‍നിന്നും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അലമാരകളില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും മറ്റു രേഖകളും വീട്ടുപറമ്പിലെ വഴിയില്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി.സുഹറയുടെ മകൾറഫീഖ് മൻസിലിൽ സാജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്.പി എ.ഉമേഷിൻ്റെ നേതൃത്വത്തിൽ
പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
പയ്യന്നൂര്‍ കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടിലും മോഷണ ശ്രമം നടന്നു. കാങ്കോൽ വെസ്റ്റ്കോസ്റ്റ് പോളിമർ കമ്പനി ജീവനക്കാരന് കണ്ടോത്ത് അമ്പലത്തറയിലെ പീടിയക്കല്‍ ഡൊമിനിക്ക് തോമസിൻ്റെ പൂട്ടിയിട്ട വീട്ടലാണ് മോഷണ ശ്രമമുണ്ടായത്. കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ഇന്നുരാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ കുത്തി തുറന്നുകിടിക്കുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വീട്ടിൽ നിന്നും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം അതേ സമയം കുണ്ടയം കൊവ്വലിലെ രണ്ടു വീട്ടിലും മോഷണശ്രമം നടന്നതായ വിവരവും പുറത്തുവന്നിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

