വളപട്ടണം: ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്നക്വാട്ടേർസിൽ പോലീസ് നടത്തിയ റെയ്ഡിൽ 88 കുപ്പി മാഹി മദ്യവും പത്ത് കുപ്പി ബിയറും ഒളിപ്പിച്ചു വെച്ച നിലയിൽ 25 പാക്കറ്റ് നിരോധിതപുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. അഴീക്കോട് പൊയ്ത്തുംകടവ് പള്ളി ക്വാട്ടേർസിൽ താമസിക്കുന്ന എൻ.ജഗദീഷ് എന്ന വിക്കി (21) യെയാണ്
വളപട്ടണം എസ്.ഐ.എ. നിതിനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രിയിലായിരുന്നു രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം റെയ്ഡ് നടത്തി മദ്യശേഖരം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

