പുതിയതെരു : അപകടങ്ങൾ പതിവാകുന്ന പുതിയതെരു ദേശിയ പാതയിലെ റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ഹൈവേ റോഡിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് റോഡ് ന്റെ അശാസ്ത്രീയത മാറ്റി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു
പ്രധിഷേധ പരിപാടിക്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത്, ജില്ലാ സെക്രട്ടറി ജീന ഷൈജു, ആഷിത് അശോകൻ, രാഗേഷ് ബാലൻ,അഫ്സൽ വളപട്ടണം,നബീൽ വളപട്ടണം, അജിത് വി പി ,സജേഷ് കെ സജീഷ്. ജി,ഹാഷിർ, എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

