തളിപ്പറമ്പ്: വീടിന് സമീപത്തെ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് രണ്ടുപവൻ്റെ മാലയും മൊബൈൽ ഫോണും കവർന്നുവെന്ന പരാതിയിൽ പത്തംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു.
മൊറാഴ പാന്തോട്ടം സ്വദേശി പി. ജിതിൻ്റെ (31) പരാതിയിലാണ് കണ്ണപുരം
ചെമ്മരവയല്‍ സ്വദേശികളായ ഷിനോജ്, മനോജ്, മനീഷ്, അഭിലാഷ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 15 ന് രാത്രി 9 മണിക്ക് പാന്തോട്ടം ഗ്രൗണ്ടിൽ വെച്ചായിരുന്നു അക്രമം. ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനെകമ്പിവടി കൊണ്ട് സംഘം ആക്രമിക്കുകയും രണ്ട് പവൻ്റെ മാലയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് പരാതി. 12 ന് ചെമ്മര വയലിൽ വെച്ച് ഒന്നാം പ്രതിയായ ഷിനോജിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയതിന്റെ പേരിൽ വാക്കേറ്റമുണ്ടായിരുന്നു ഈ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

