കണ്ണൂർ: സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഓൺലൈൻ ട്രാൻസ്സാക്ഷൻ വഴി പണം കൈമാറിയെന്ന് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ അക്കൗണ്ടൻ്റ് ചിറക്കൽ പള്ളിക്കുളത്തെ പി.സഞ്ജയ് (26) യുടെ പരാതിയിലാണ് കണ്ണൂരിലെ ഇ.ജി. അഭിലാഷിനെ (23) തിരെ ടൗൺ പോലീസ് വഞ്ചനാകുറ്റത്തിന്കേസെടുത്തത്.ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം. 3.30 ന് ആണ് പരാതിക്കാസ് പദമായ സംഭവം.44,657 രൂപയുടെ സാധനക്കൾ പർച്ചേഴ്സ് ചെയ്ത യുവാവ് നെഫ്റ്റ് ട്രാൻസാക്ഷൻ വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി പോകുകയായിരുന്നു. പണം ലഭിക്കാത്തതിനെ തുടർന്ന് അക്കൗണ്ടൻ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

