കണ്ണൂര്‍: പയ്യാമ്പലം പടന്നതോട്ടില്നിന്നും വെള്ളം കടലിലേക്ക് ഒഴുകാതെ കെട്ടിക്കിടന്ന് ഉണ്ടായ മലിനജല പ്രശ്നം പരിഹരിക്കാന്‍ പയ്യാമ്പലം കടലില്‍ അഴിമുറിക്കല്‍ പ്രവൃത്തി നടത്തി. അമൃത് പദ്ധതിയിലൂടെ കരിങ്കല്ല് ഉപയോഗിച്ച് പുലിമുട്ട് നിര്‍മിച്ചിരുന്നു. ഇതാണ് തോട്ടില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുകിപ്പോകാതിരിക്കാന്‍ ഉണ്ടായ കാരണം. വെള്ളം കടലിലേക്ക് ഒഴുകാതെ കിടക്കുകയും ഇത് മാലിന്യ പ്രശനമായി മാറുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കോര്പ്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തിലിന്റെ നേതൃത്വത്തില്‍ കടലില്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് അഴിമുറിക്കല്‍ പ്രവൃത്തി നടത്തിയത്. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ പി ജയസൂര്യ, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം സുധീര്‍ ബാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ ഉദയകുമാര്‍, സി ആര് സന്തോഷ് കുമാര്‍, ജുനാ റാണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

