പയ്യന്നൂർ : ഹജ്ജ് നൽകുന്നത് മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണെന്ന് ജില്ലാ മുസ്‍ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൾകരീം ചേലേരി പറഞ്ഞു. ഹജ്ജ് കർമത്തിന് പോകുന്ന പയ്യന്നൂർ മണ്ഡലത്തിൽനിന്നുള്ളവർക്ക് പയ്യന്നൂർ മണ്ഡലം മുസ്‍ലിം ലീഗ് ഒരുക്കിയ യാത്രയപ്പ് സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പയ്യന്നൂർ മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡൻറ് കെ.കെ.അഷറഫ് അധ്യക്ഷതവഹിച്ചു. മഹമൂദ് സഫ്വാൻ കോയ തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. നൗഫൽ ഫൈസി പ്രഭാഷണം നടത്തി. ജില്ലാ ലീഗ് ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല, മണ്ഡലം ജനറൽ സെക്രട്ടറി ഇഖ്ബാൽ കോയിപ്ര, വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ഉസ്‌മാൻ കരപ്പാത്ത്, എസ്.എ.ഷുക്കൂർ ഹാജി, ടി.പി.മഹമൂദ് ഹാജി, എ.പി.ഹാരിസ്, പി.എം.ലത്തീഫ്, വി.കെ.പി.ഇസ്മായിൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

