ചെറുപുഷ്പം ബാസ്ക്കറ്റ്ബോൾ ടൂർണമെന്റും ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും.

Kannadiparamba online news

കണ്ണൂർ : ചെറുപുഷ്പം ബാസ്ക്കറ്റ്ബോൾ ടൂർണമെന്റും ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും മെയ് 17, 18, 19 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കും. ചന്ദനക്കാംപാറ ചെറുപുഷ്പ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് സാജു സേവ്യർ ഉദ്ഘാടനം നിർവഹിക്കും. റവ. ഫാദർ ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കുര്യൻ കുരീക്കാട്ടിൽ സ്വാഗതവും പറയും. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരള പോലീസ് തിരുവനന്തപുരം, ആലപ്പുഴ പുളിങ്കുന്ന് ബോളേഴ്സ്, കോഴിക്കോട് സ്പാളഷ് ക്ലബ്, തൃശ്ശൂർ സൗഹൃദയ കോളേജ്, ആലപ്പുഴ ബാസ്ക്കറ്റ് ബോൾ ടീം, ചന്ദനക്കാംപാറ ചെറുപുഷ്പം എന്നിവർ പുരുഷ വിഭാഗം ടീമിലും ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജ്, തൃശൂർ നൈപുണ്യ കോളേജ്, പാലാ അൽഫോൻസാ കോളേജ് തുടങ്ങിയവർ വനിത വിഭാഗം ടീമിലും മത്സരിക്കും. ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും നടക്കും. സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. തുടർന്ന് സണ്ണി ജെയിംസ് നന്ദി പ്രകാശിപ്പിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!