റോഡ് പണിക്കിടെ സ്ത്രീ തൊഴിലാളി മരിച്ച സംഭവം: യുഡിഎഫ് നാറാത്ത് പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് നടത്തി

Kannadiparamba online news

നാറാത്ത്: പുല്ലൂപ്പി പള്ളിപ്രത്ത് നടന്ന തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിക്കിടെ അതിഥി തൊഴിലാളിയായ സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നാറാത്ത് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നാറാത്ത് പഞ്ചായത്ത് എംജിഎന്‍ആര്‍ജിഇസ് അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു ഉദ്ഘാടനം ചെയ്തു. അഷ്‌കര്‍ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. പി വി അബ്ദുള്ള മാസ്റ്റര്‍, രജിത് നാറാത്ത്, ദമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി പി കുഞ്ഞഹമ്മദ് മാസ്റ്റര്‍ സ്വാഗതവും സി കെ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!