കാഞ്ഞങ്ങാട്: കിടപ്പുമുറിയിൽ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ വാ പൊത്തി തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കുട്ടിയെവയലിൽ തള്ളി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ പടന്നക്കാടിന് സമീപത്താണ് സംഭവം. പുലർച്ച 4.45 ഓടെ
മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് മുറിയിൽ നിന്നും പെൺ കുട്ടിയെതട്ടിക്കൊണ്ടുപോയത്. കുട്ടിയെ മുറിയിൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിലെ മുറിയിൽ നിന്നും വാപൊത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനൽ 250 മീറ്ററോളം അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും കഴുത്തിലണിഞ്ഞ മാലയും കമ്മലും കവർന്ന ശേഷം കുട്ടിയെ വയലിലെ
പുല്ലിൽ തള്ളി രക്ഷപ്പെടുകയായിരുന്നു. രാവിലെ ഉണർന്ന കുട്ടി അകലെ കാണപ്പെട്ട വീട്ടിലെത്തി അവിടുത്തെ സ്ത്രീയോട് വിവരം പറയുകയും അവർ ഫോൺ നമ്പറിൽ വിളിച്ച് കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം. പി.ആസാദും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
കണ്ണിനുംകഴുത്തിനുംപരിക്കേറ്റകുട്ടിയെചികിത്സയ്ക്കായികാഞ്ഞങ്ങാട്ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡോക്ടർ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
അതേ സമയം കുറച്ചു ദിവസങ്ങളായി പ്രദേശത്തെ വീടുകളിൽ ജനലിനടുത്തും വാതിലിനടുത്തും ആൾരൂപവും കാൽപെരുമാറ്റവും കേട്ടതായ വിവരം പരിസരവാസികൾ പോലീസിനോട് പറഞ്ഞു .അക്രമി വീടുകൾ ചുറ്റിക്കറങ്ങി രാത്രികാലങ്ങളിൽ നിരീക്ഷിച്ച ശേഷമാണ് കുട്ടിയെ കടത്തികൊണ്ടു പോയതെന്നാണ് പുറത്തു വരുന്നവിവരം .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

