അനർഹർ പറ്റിയ പെൻഷൻ തിരിച്ചുപിടിക്കാൻ നടപടി

Kannadiparamba online news

കണ്ണൂർ: കോർപറേഷനിൽ ‘മരണപ്പെട്ട വരും’ പെൻഷൻ വാങ്ങുന്നുണ്ടെന്നതു സംബന്ധിച്ച വിവരത്തിൽ ഇക്കാര്യം പഠിക്കാൻ കമ്മിറ്റി രൂപീകരിക്കും. ഇന്നലെ ചേർന്ന കൗൺസിൽ യോഗ ത്തിൽ മേയറാണു നടപടി വ്യക്തമാക്കിയത്. ഇത്തരത്തിൽ പെൻഷൻ ഫണ്ട് വാങ്ങിയവരിൽ നിന്ന് ഫണ്ട് തിരിച്ച് പിടി ക്കാൻ കൗൺസിൽ യോഗം സെക്രട്ടറിയെ ചുമതലപ്പെടു ത്തി. മരണം റജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിന്റെ പോരായ്മയാണ് മരച്ചവരുടെ പേരിൽ പെൻഷൻ നൽകിയിട്ടുണ്ടെങ്കിൽ കാരണമെന്നും ഭരണസമിതി വ്യക്തമാക്കി.

അതേസമയം സാമൂഹിക പെൻഷൻ അനർഹർ കൈപ്പറ്റുന്നുവെന്ന രീതിയിൽ വന്ന വാർത്ത കോർപ്പറേഷനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണെന്ന് ചർച്ചയ്ക്ക് തുടക്കമിട്ട മുൻ മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ഇത് കണ്ണൂർ കോർപ്പറേഷനിൽ മാത്രമുള്ള പ്രശ്നമല്ല. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുണ്ട്. മറ്റ് കോർപ്പറേഷനിൽ ഇതിന്റെ 10 ഇരട്ടിയുണ്ടാകും. മരിച്ചയാളുകളുടെ അക്കൗണ്ടിലേക്ക് പെൻഷൻ പോകുന്നത് കോർപ്പറേഷന്റെ കുറ്റമല്ല. ചിലർ ജില്ലയ്ക്ക് പുറത്തോ മറ്റു ചിലർ സംസ്ഥാനത്തിന് പുറത്തുവെച്ചോ മരിക്കുന്നതുകാരണം അത്തരം സ്ഥലങ്ങളിലാണ് മരണം രജിസ്റ്റർ ചെയ്യുന്നത്. അതുകാരണം വ്യക്തമായ കണക്ക് ലഭ്യമാകുന്നില്ല. മരിച്ച ആളുകളുടെ പേരിൽ 7,48,200 രൂപ പെൻഷൻ ഇനത്തിൽ കൈപ്പറ്റിയെങ്കിൽ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റ തവണ വാർധക്യകാല പെൻഷൻ ഇനത്തിൽ 24,000 രൂപ കൈപ്പറ്റിയെന്നുള്ള പത്രവാർത്ത വായിച്ചു. എന്താണ് ഇതിന്റെ അടിസ്ഥാനം. ഓഡിറ്റ് റിപ്പോർട്ട് തങ്ങൾപോലും കണ്ടിട്ടില്ലെന്ന് സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. മരിച്ചയാളുകൾക്ക് എങ്ങനെയാണ് പണമെത്തിയതെന്നും അന്വേഷിക്കണം. അങ്ങിനെയെങ്കിൽ സെക്രട്ടറിതലത്തിൽ ഉന്നത അന്വേഷണം നടത്തണം. ഇതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസം നോക്കേണ്ട. ഗുരുതരമായ പിഴവുണ്ടായത് എങ്ങനെയാണെന്ന്‌ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മരിച്ചയാളുകളുടെ വിവരങ്ങൾ സോണൽ ഓഫീസിൽ നൽകിയാലും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷത്തുനിന്ന് പി.കെ. അൻവർ പറഞ്ഞു. അനർഹർ പെൻഷൻ വാങ്ങിയിട്ടുണ്ടെങ്കിൽ പലിശയടക്കം തിരിച്ചുപിടിക്കണം. 

പയ്യാമ്പലം ശ്മശാനത്തെ രജിസ്റ്റർ പരിശോധിച്ചാൽ മരിച്ചവരുടെ കണക്ക് ലഭിക്കുമെന്നും സോണൽ ഓഫീസിൽ മരണം രേഖപ്പെടുത്തുന്നില്ലെന്നും പി.കെ. രാഗേഷ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!