ആലക്കോട്. ശാരീരിക വൈകല്യമുള്ള അമ്മാവനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് കപ്പാലം മുക്കോലയിലെ കല്ലാടി ഷൈമോനെ (36)യാണ് ആലക്കോട് പോലീസ് അറസ്റ്റു ചെയ്തത്.
ഉദയഗിരി തൊമരക്കാട് പുല്ലേരിയില്‍ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ(76) യെയാണ് പ്രതി കൊലപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം 4.30 മണിയോടെയായിരുന്നു സംഭവം. രാത്രി എട്ടരയോടെയാണ് വിവരം നാട്ടുകാർ അറിഞ്ഞത്.തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
തളര്‍വാതം പിടിപെട്ട് രണ്ട് കാലുകള്‍ക്കും ശേഷിയില്ലാത്തയാളാണ് ദേവസ്യ.
തളിപ്പറമ്പ് കപ്പാലം മുക്കോലയില്‍ താമസിക്കുന്ന ഷൈമോന്‍ ഇടക്കിടെ വീട്ടില്‍ വന്ന് ബഹളം വെക്കാറുണ്ട്.
ഇയാളുടെ മറ്റൊരു സഹോദരന്‍ ഷൈജുവാണ് സ്ഥിരമായി വീട്ടില്‍ താമസിക്കുന്നത്.
ഷൈമോന്റെ മാതാവ് അന്നക്കുട്ടിയും ഈ വീട്ടില്‍ തന്നെയാണ് താമസം.
വഴക്ക് കൂടുന്നതിനിടയില്‍ പ്രകോപിതനായ ഷൈമോന്‍ തലക്കടിച്ചതാണ് ദേവസ്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മരിച്ച ദേവസ്യക്ക് തോമസ്‌കുട്ടി എന്ന സഹോദരന്‍ കൂടിയുണ്ട്. ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

