കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊന്നു.

Kannadiparamba online news

കണ്ണൂർ: വയോധികൻ വെട്ടേറ്റ്മരിച്ചു.ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയതായിപൊലീസ്പറഞ്ഞു. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ്കൊല്ലപ്പെട്ടത്.ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ആലക്കോട്പോലീസ്സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ദേവസ്യരണ്ട്കാലുകൾക്കുംസ്വാധീനമില്ലാത്തയാളാണ്. ഉദയഗിരിതൊമരകാട്ഞായറാഴ്ചവൈകുന്നേരംആറുമണിയോടുകൂടിയാണ് സംഭവം നടന്നതെന്നാണ് വിവരം.ഇരുകാലുകൾക്കും സ്വാധീനം ഇല്ലാത്ത ദേവസ്യ കുമ്പുക്കൽ (76) എന്നയാളെ ഇയാളുടെ സഹോദരി പുത്രനായഷൈൻമോൻഎന്നയാൾ കോടാലി കൊണ്ട് വെട്ടുകയും കല്ലെടുത്ത് തലയ്ക്ക്അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിൽ നിന്നും വലിയ ബഹളംകേട്ടതായിഅയൽവാസികൾ പറഞ്ഞു. 7 .30 നാണ് പ്രദേശവാസികൾ കൊലനടന്നവിവരമറിയുന്നത്.ഉടൻതന്നെപൊലീസിലും അറിയിച്ചു. തുടർന്ന് പൊലിസെത്തിഇൻക്വസ്റ്റ്നടത്തിആംബുലൻസിൽ മൃതശരീരം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ്ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

ഇവരുടെ സഹോദരി പുത്രനായ ഷൈമോൻ എന്നയാളെ ആലക്കോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്പൊലീസ് നൽകുന്ന പ്രാഥമിക വിവരം.പ്രതിയെകൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽവിവരങ്ങൾലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.കസ്റ്റഡിയിലുള്ള പ്രതിയെ പൊലിസ് ചോദ്യംചെയ്തുവരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!