നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news

  • കൊളച്ചേരി സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ ഈശാന മംഗലം, വൈദ്യർ കണ്ടി, ചേലേരി അമ്പലം, ചേലേരി സ്കൂൾ, കൊളച്ചേരി പറമ്പ്, കൊളച്ചേരി പറമ്പ് കനാൽ, കൊളച്ചേരി പറമ്പ് നാല് സെൻ്റ് ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
  • കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കാര്യാപ്പ് സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ (പെട്രോൾ പമ്പ് ഭാഗം) വൈദ്യുതി മുടങ്ങും.
  • കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കൊളച്ചേരി പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • കൊളച്ചേരി സെക്ഷനിൽ കെഫോൺ കേബിൾ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ മാലോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ (സ്കൂൾ ഭാഗം) വൈദ്യുതി മുടങ്ങും.
  • മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ തിങ്കൾ രാവിലെ എട്ട് മുതൽ 11 വരെ ഇരുവാപ്പുഴ നമ്പ്രം, 11 മുതൽ ഉച്ചക്ക് മൂന്ന് വരെ നമ്പ്രം സിആർസി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • ചാലോട് സെക്ഷനിൽ എച്ച് ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.30 വരെ കുറ്റ്യാട്ടൂർ സബ്ബ് സ്റ്റേഷൻ ട്രാൻസ്ഫോർമറിൻ്റെ വടുവൻകുളം ഭാഗവും, എം ആർ വുഡ്, KWA എച്ച് ടി ട്രാൻസ്ഫോർമർ പരിധികളിലും താഴെ കാരാറമ്പ് ട്രാൻസ്ഫോർമറിന്റെ വടുവൻകുളം ഭാഗവും വൈദ്യുതി മുടങ്ങും.
  • ഏച്ചൂർ സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ നാളെ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ ടിപ്ടോപ്പ്, പുറവൂർ, ചങ്ങലാട്ട് ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
  • ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ നാളെ രാവിലെ 7.30 മുതൽ പത്ത് വരെ വീനസ് ക്ലബ്ബ് ട്രാൻസ്ഫോർമർ പരിധിയിലും, പത്ത് മുതൽ 12 വരെ ഏച്ചൂർ ഓഫീസ്, 12 മുതൽ ഉച്ചക്ക് രണ്ട് വരെ കമാൽ പീടിക എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • ഇരിക്കൂർ സെക്ഷനിൽ എച്ച് ടി/എൽ ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ മയിൽ കുന്ന്, കുയിലൂർ, കുയിലൂർ 1, പഴശ്ശി ഡാം, കുയിലൂർ ഐഡിയ, മീൻകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!