തളിപ്പറമ്പിലെ വാഹനാപകടം; മരണപ്പെട്ടത് ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍

Kannadiparamba online news

നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

തളിപ്പറമ്പ്: ദേശീയപാതയിൽ ആലിങ്കീൽ തീയേറ്ററിന് സമീപം നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.ചെറുകുന്ന് ക്രിസ്തുക്കുന്ന് സ്വദേശി പരേതനായ ബാബുവിൻ്റെയും സീമയുടെയും മകൻ
കൊയിലേരിയൻ വീട്ടിൽ ജോയൽ ജോസഫ് (24), ചെറുകുന്ന് പാടിയിൽ സ്വദേശി ഡൊമിനിക്കിൻ്റെയും ജോയ്സിയുടേയും മകൻ
നിരച്ചൻ വീട്ടിൽ ജോമോൻ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്.സഹോദരൻ ജാക്സൺ. മരണപ്പെട്ടജോയൽ ജോസഫ് സീമയുടെഏക മകനാണ്. ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് അപകടം.
ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെ.എല്‍-65. എസ്-5828 നമ്പർ മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിൽ ഇവര്‍ സഞ്ചരിച്ച കെ..എല്‍.13. എ. യു. 1042 നമ്പർ ബൈക്കാണ് ഇടിച്ചത്. ചിറവക്ക് ഭാഗത്ത് നിന്നും
തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു. അപകടത്തെ തുടർന്ന്
റോഡില്‍ തളംകെട്ടിയ ചോര തളിപ്പറമ്പ് ഫയർസ്റ്റേഷനിൽ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് കഴുകി കളഞ്ഞത്. തളിപ്പറമ്പ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!