എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി നിരവധി മയക്കുമരുന്നു കേസിലെ പ്രതിയെ എക്സൈസ് സംഘം പിടികൂടി.തെക്കീബസാറിലെ ഉഷസിൽ കെ.ജയേഷിനെ (36)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ
സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്.പ്രതിയിൽ നിന്നും 5.66 ഗ്രാം മാരക ലഹരിമരുന്നായ എംഡി എം എ പിടിച്ചെടുത്തു. എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം വെച്ചാണ് എംഡി എം എ യുമായി പ്രതി അറസ്റ്റിലായത്.കണ്ണൂർ ടൗണിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരാനാണ് ഇയാളെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് പിടിയിലായത്.അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ആർ.പി.അബ്ദുൾ നാസർ, ഗ്രേഡ്പ്രിവന്റീവ് ഓഫീസർ ടി. ഖാലിദ്,എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!