സ്കൂട്ടിയിലെത്തി മാല കവർന്ന മോഷ്ടാക്കൾ പിടിയിൽ

Kannadiparamba online news

കണ്ണപുരം : സ്കൂട്ടിയിലെത്തി യുവതിയുടെ രണ്ടുപവൻ്റെ മാല കവർന്ന രണ്ടു മോഷ്ടാക്കൾ പിടിയിൽ.കെ.കണ്ണപുരം സ്വദേശി കടപ്പുറത്തകത്ത് ഹൗസിൽ അബ്ദുൾ റഹ്മാൻ (32), ഇരിണാവ് സ്വദേശി വെണ്ടക്കൻ ഹൗസിൽവാസിൽ (31) എന്നിവരെയാണ് കണ്ണപുരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.സുഷീറും സംഘവും മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.ഇന്നലെ രാവിലെ 11.45 മണിയോടെ
താവം ദാലിൽ റോഡിൽ ആയിരുന്നു സംഭവം. ചെറുകുന്ന്
താവത്തെ താഴേതടത്ത് ഹൗസിൽസുമതി വേണുഗോപാലിൻ്റെ (46) രണ്ടുപവൻ്റെ മാലയാണ് കവർന്നത്.പ്രായമായ അമ്മ റോഡരികിലൂടെ വീട്ടിലേക്ക് നടന്നു വരുന്നത് റോഡരികിൽ നോക്കി നിൽക്കെയാണ് സ്കൂട്ടിയിലെത്തിയ സംഘം മാല കവർന്ന് രക്ഷപ്പെട്ടത്.പരാതിയിൽ കേസെടുത്ത പോലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വാഹനത്തിൻ്റെ നമ്പർ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സ്കൂട്ടർ താവത്തെ ടി വി എസ് ഷോറൂമിൽ വെച്ച് സർവീസ് നടത്തിയതായി കണ്ടെത്തുകയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കളെ പിടികൂടുകയുമായിരുന്നു. പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!