തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലസ് ടു ഫലം ഇത്തവണ നേരത്തേയാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 25നായിരുന്നു ഫലപ്രഖ്യാപനം. പ്ലസ് ടു ഫലം അറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലം ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live ആപ്പിലും ലഭ്യമാകും.
4,41,120 വിദ്യാർഥികളാണ് സംസ്ഥാനത്തൊട്ടാകെ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന് മുതൽ 24 വരെയായിരുന്നു ഇത്തവണ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയര്‍സെക്കണ്ടറി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
പ്ലസ്ടു ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാം
- കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (DHSE) ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in സന്ദർശിക്കുക
- ഹോംപേജിൽ, റിസൾട്ട് ടാബിൽ ക്ലിക്ക് ചെയ്യുക
- കേരള പ്ലസ് ടു ഫലങ്ങൾ 2024 ലിങ്കിൽ ക്ലിക്ക് ചെയ്യുക
- റിസൾട്ട് പേജിൽ, നിങ്ങളുടെ റോൾ നമ്പർ, ജനന തീയതി, സ്കൂൾ കോഡ് അല്ലെങ്കിൽ മറ്റ് വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
- തുടരാൻ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ പ്ലസ് ടു (+2) ഫലം സ്ക്രീനിൽ ദൃശ്യമാകും
- റഫറൻസിനായി റിസൾട്ട് ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിൻ്റൗട്ട് എടുക്കുക
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

