പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

Kannadiparamba online news

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്. ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും. ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്എസ്എൽസി ഫലം പുറത്ത് വിടുന്നത്. ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. തുടർന്ന് നാലോടെ വിവിധ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫലങ്ങളറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. ഇതിനു പുറമെ താഴെ കാണുന്ന വെബ്സൈററ്റുകൾ വഴിയും ഫലം അറിയാം.
http://sslcexam.kerala.gov.inhttp://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
http://prd.kerala.gov.in
ഈ വർഷം നേരത്തെയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 19 നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!