ഇരിക്കൂർ: സിനിമാ താരം മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്ച്ച പുലർച്ചെ ആറു മണിയോടെയാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി. ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാർഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ കാറിൽ മടങ്ങിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

