പകർച്ചവ്യാധി നിയന്ത്രണം മുൻകരുതൽ നടപടികളുമായി കോർപ്പറേഷൻ

Kannadiparamba online news

കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും കോർപ്പറേഷൻ ഹാളിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

ഇടവിട്ട് പെയ്ത മഴകാരണം കൊതുക്, ജലജന്യരോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ശുചിത്വസംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനും ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി. യോഗം കോർപ്പറേഷൻ മേയർ മുസ്‍ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു.


എം.പി. രാജേഷ്, പി. ഷമീമ, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, സുരേഷ്‌ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, പി.പി. ബൈജു എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!