കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: അംഗൻവാടികൾക്കുള്ള വേയിംഗ് മെഷീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അംഗൻവാടികൾക്കുള്ള വേയിംഗ് മെഷീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പനാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.വി. കോമളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൂപ്പർവൈസർ പ്രഭാവതി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി. രാജൻ, പഞ്ചായത്ത് മെമ്പർമാരായ വി.സി. ജയപ്രകാശൻ, കെ. അച്ചുതൻ, ജുബൈരിയ കെ.വി., ശൈലജ എം.വി. എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!