കവർച്ചക്കേസുകളിലെ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

Kannadiparamba online news


കണ്ണൂർ : സ്ത്രീകളുടെ മാലപൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതിയായ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. കാസർകോട് പാക്കം ചെറുക്കപ്പാറയിലെ ഹസ്‌നാ മൻസിലിൽ ഇബ്രാഹിം ബാദുഷയെ (26) ആണ് കണ്ണൂർ റെയിൽവേ പോലീസ് പിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള യാത്രാമധ്യേ തീവണ്ടിയിൽ യാത്രക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ എസ്.ഐ. പി. വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റയിലെടുത്തു.

കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വാറണ്ട് പ്രതിയാണെന്ന് തെളിഞ്ഞു. ഇതേതുടർന്ന് പ്രതിയെ ഹൊസ്ദുർഗ് പോലീസിന് കൈമാറി. കവർച്ചക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ കാപ്പ ചുമത്തിയിരുന്നുവെങ്കിലും ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. കോഴിക്കോട്, കസബ, കാസർകോട്, ബേക്കൽ എന്നീ പോലീസ് സ്റ്റേഷനിൽ മോഷക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!