പഴയങ്ങാടി : നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ നടക്കുന്ന നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റിന്(നീറ്റ് )അഞ്ചാം തവണയും സൗകര്യമൊരുക്കി മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ . സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് 600 വിദ്യാർത്ഥികളാണ് ഇന്ന് മാട്ടൂൽ സഫ സ്കൂളിൽ പരീക്ഷയെഴുതാനെത്തുന്നത് . എം ബി ബി എസ്, ബി ഡി എസ്, ആയുഷ്, വെറ്ററിനറി തുടങ്ങിയ വിവിധ ബിരുദ കോഴ്സുകളിലേക്ക് ഇന്ത്യയിലെ ദേശീയ തലത്തിലുള്ള ഏക മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്. നേരത്തെ സി ബി എസ് ഇ യാണ് പരീക്ഷ നടത്തിയിരുന്നത്. പിന്നീട് ദേശീയ പരീക്ഷ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ നാല് തവണയും നീറ്റ് പരീക്ഷ നടത്തിപ്പിന് വേണ്ടി മികവാർന്നതും കുറ്റമറ്റതുമായ സൗകര്യമൊരുക്കിയതിനാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.മാട്ടൂൽ മൻശഇന്റെ കീഴിൽ 1993ൽ സ്ഥാപിതമായതാണ് സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ. രാവിലെ 11 മണി മുതൽ 1.30 വരെ റിപ്പോർട്ടിംഗും ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ പരീക്ഷയും നടക്കും .ബയോമെട്രിക് പരിശോധനയുമുൾപ്പെടെ വിവിധങ്ങളായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷാ ഹാളും പരിസരവും സി സി ടി വി നിയന്ത്രണത്തിലായിരിക്കും. മാസ്ക്,ഗ്ലൗസ്, സാനിറ്റൈസർ, അഡ്മിഷൻ കാർഡ്, ഐ ഡി കാർഡ് എന്നിവ മാത്രമായിരിക്കും കുട്ടികൾക്ക് പരീക്ഷാ ഹാളിൽ കൊണ്ട് പോകാൻ അനുവാദമുണ്ടായിരിക്കുക . എക്സാം സൂപ്രണ്ട് കെ പി സുബൈറിന്റെ നേതൃത്വത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ രണ്ട് നിരീക്ഷകന്മാരും മൂന്ന് ഡെപ്യൂട്ടി നിരീക്ഷകന്മാരും പരീക്ഷ നിയന്ത്രിക്കും .വിപുലമായ സൗകര്യങ്ങൾ പരീക്ഷക്ക് വേണ്ടി മന്ശഅ് കമ്മിറ്റി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

