സോളാർ ട്യൂണർ ഡ്രയർ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു

Kannadiparamba online news

വളപട്ടണം .ഓയിൽ മിൽ നടത്തിപ്പുകാരന് സോളാർ ട്യൂണർ ഡ്രയർ മെഷീൻ നൽകാമെന്ന് വാഗ്ദാനം നൽകി വ്യാജ വെബ് സൈറ്റും ബില്ലും മറ്റും കൈമാറി ലക്ഷങ്ങൾ തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളായ രണ്ടു പേർക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. എളയാവൂർ കാപ്പാട് ജീഷ്മ നിവാസിൽ സി.വി.സുജേഷിൻ്റെ പരാതിയിലാണ് കോയമ്പത്തൂർ സ്വദേശികളായ സൂര്യ അൽഫഗ്രീനിലെ വജ്ര വേലുകാർത്തികേയൻ (50), ചിന്തക്കനൂതേവർക്കാശി വനിത എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് വളപട്ടണം പോലീസ് കേസെടുത്തത്.2022 നവമ്പർ 21 ന് മെഷീൻ വാങ്ങുന്നതിന് കരാർ പ്രകാരം 19,5408 രൂപ ഉറപ്പിക്കുകയും പിന്നീട് അക്കൗണ്ട് വഴി 97708 രൂപയും പിന്നീട് പ്രതികൾ ആവശ്യപ്പെട്ട പ്രകാരം 98408 രൂപ കൈമാറുകയും ചെയ്തിട്ടും നാളിതുവരെ മെഷീൻ സാമഗ്രികളോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!