നടത്താനാളില്ല; കാട്ടാമ്പള്ളിയിലെ കയാക്കിംഗ് സെന്‍ററിന് പൂട്ട്

Kannadiparamba online news

കണ്ണൂർ: സാഹസിക വിനോദ സഞ്ചാരികൾക്കായി കാട്ടാമ്പള്ളിയിൽ തുടങ്ങിയ കയാക്കിംഗ് സെന്‍ററിന് പൂട്ടുവീണിട്ട് ഒരു മാസം. ബംഗളൂരു ആസ്ഥാനമായുള്ള മിഡ്ടൗൺ ഇൻഫ്രയായിരുന്നു സെന്‍റർ ഏറ്റെടുത്ത് നടത്തിയിരുന്നത്. ഇവർ നടത്തിപ്പിൽ നിന്ന് പിൻമാറിയതോടെയാണ് കയാക്കിംഗ് കേന്ദ്രത്തിന് പൂട്ടുവീണത്. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി ചേർന്ന് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ട് ഘട്ടങ്ങളിലായാണ് കയാക്കിംഗ് സെന്‍ററിന്‍റെ നിർമാണ പ്രവൃത്തികൾ നടന്നത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 80,80,172 രൂ​പ ചെ​ല​വി​ൽ 200 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഇ​രു​നി​ല കെ​ട്ടി​ട​വും പ​ത്ത് സിം​ഗി​ൾ ക​യാ​ക്ക്, 14 ഡ​ബി​ൾ ക​യാ​ക്ക് വ​ഞ്ചി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ ക​യാ​ക്ക് സ്റ്റോ​ർ, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം, അ​ടു​ക്ക​ള, ക​ഫ്റ്റീ​രി​യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ചു​റ്റു​മ​തി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ ഇ​ന്‍റ​ർ​ലോ​ക്കിം​ഗ്, ഫ്ലോ​ട്ടിം​ഗ് ബോ​ട്ട് ജെ​ട്ടി, എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി. ഒ​രു പെ​ഡ​ൽ ബോ​ട്ട്, ഒ​രു സ്പീ​ഡ് ബോ​ട്ട്, നാ​ല് ക​യാ​ക്ക് വ​ഞ്ചി​ക​ൾ എ​ന്നി​വ​യും ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.​കൊ​ച്ചി കേ​ന്ദ്ര​മാ​യ വാ​പ്കോ​സാ​ണ് നി​ർ​മ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം തു​ട​ങ്ങി​യ റ​സ്റ്റോ​റ​ന്‍റും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കു​മെ​ല്ലാം ഇ​പ്പോ​ൾ പൂ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ന​ട​ത്തി​പ്പി​നാ​യി പു​തി​യ ആ​ളു​ക​ളെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി​യി​ല്ല

ക​യാ​ക്കിം​ഗ് സെ​ന്‍റ​റോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ തു​ട​ക്ക​മാ​യി​ല്ല. കാ​ട്ടാ​മ്പ​ള്ളി പു​ഴ​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക​യാ​ക്കിം​ഗ് പ​രി​ശീ​ല​നം തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. 1.8 കോ​ടി രൂ​പ ചെ​ല​വി​ലാ​യി​രു​ന്നു നി​ർ​മാ​ണം. പ​രി​ശീ​ല​ന കേ​ന്ദ്രം വ​ന്നി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ആ​ദ്യ​ത്തെ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് തു‌​ട​ക്ക​മാ​വു​മാ​യി​രു​ന്നു.​ ഗോ​വ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സു​മാ​യി സ​ഹ​ക​രി​ച്ച് ക​യാ​ക്കിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ, ലൈ​ഫ് സേ​വിം​ഗ് ടെ​ക്നി​ക് കോ​ഴ്സു​ക​ൾ, ഒ​ളി​മ്പി​ക് ക​യാ​ക്ക് എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഉ​ൾ​പെ​ടു​ത്താ​നി​രു​ന്ന​ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!