കണ്ണാടിപ്പറമ്പ് : കേരള സർക്കാർ പൊതു പരീക്ഷാ വിഭാഗം നാലാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന ലോവർ സെക്കൻ്ററി പരീക്ഷയിൽ തുടർച്ചയായി നാറാത്ത് പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ ഉജ്ജ്വല വിജയ ചരിത്രം കുറിച്ചു. 8 പേരാണ് ഈ വർഷം അഭിമാന നേട്ടം കൊയ്തത്. അധ്യാപകർ നൽകുന്ന മികവുറ്റ പരിശീലനവും രക്ഷിതാക്കൾ നൽകുന്ന പിന്തുണയും തുടർപ്രവർത്തനങ്ങളുമാണ് വർഷങ്ങളായി ഈ നേട്ടത്തിന് സ്കൂളിനെ പ്രാപ്തമാക്കുന്നത്. മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികളെ പരീക്ഷക്കു സജ്ജമാക്കുന്നതിൽ കൃത്യമായ ടൈംടേബിൾ അനുസരിച്ചുള്ള പരിശീലനം നടക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിർലോപമായ സഹകരണങ്ങൾ കൂടിയുണ്ട്. എൽ. എസ്. എസ്. പരീക്ഷാ വിജയികളെ പി.ടി.എ അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

