അൽ- ഫലാഹ് തൻവീർ റമളാൻ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്തു

Kannadiparamba online news

നാലാംപീടിക അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ റമളാൻ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം 2024 ഏപ്രിൽ 21 ഞായറാഴ്ച 4.30-ന് AFIC ഓഫീസിൽ വെച്ച് നടന്നു.

ഒന്നാം സമ്മാനം നേടിയ ഫാത്തിമ മെഹ്റിൻ പന്ന്യങ്കണ്ടി കമ്പിൽ നാഷണൽ ഫർണിച്ചർ സ്പോൺസർ ചെയ്ത സ്റ്റഡി ടേബിൾ പ്രസിഡന്റ്: മുഹമ്മദലി ഫൈസിയിൽ നിന്ന് ഏറ്റുവാങ്ങി.
രണ്ടാം സമ്മാനം നേടിയ നണിയൂർ നംബ്രം മഹ്ജിസ് കെ. പി. കമ്പിൽ ഫോക്കസ് വേൾഡ് സ്പോൺസർ ചെയ്ത സീലിംഗ് ഫാൻ ജനറൽ സെക്രട്ടറി : റഹീസ്. കെ.പി യിൽ നിന്ന് സ്വീകരിച്ചു. മൂന്നാം സമ്മാനം നേടിയ പാട്ടയം എ. വി. മറിയം കമ്പിൽ വുഡ് ഡെക്കർ സ്പോൺസർ ചെയ്ത ഫൈബർ ചെയർ ഗൾഫ് പ്രതിനിധി: ഷുഹൈബ്. കെ യിൽ നിന്നും ഏറ്റുവാങ്ങി.

പ്രോത്സാഹന സമ്മാനത്തിന് അർഹത നേടിയവർക്ക് ദോഹ കോർപറേറ്റ് കെയർ , നാലാംപീടിക മൊമെന്റോ ഗാലറി സ്പോൺസർ ചെയ്ത സോസ് പാൻ വൈസ് പ്രസി: ഉമ്മർ മൗലവി, സെക്രട്ടറി : കെ.എം.പി. അഷ്റഫ് , ട്രഷറർ: നൗഷാദ്. എം.കെ,മുഹമ്മദ് കുഞ്ഞി.പി.എം,ഗൾഫ് പ്രതിനിധി: മുഹമ്മദലി.പി. പി,എന്നിവർ വിതരണം ചെയ്തു.
പ്രസിഡന്റ് മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉമ്മർ മൗലവി ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ അഷ്‌റഫ് മാസ്റ്റർ,മുഹമ്മദ് കുഞ്ഞി.പി.എം, മുഹമ്മദലി.പി.പി, ഷുഹൈബ്.കെ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ സെക്രട്ടറി റഹീസ്.കെ.പി സ്വാഗതവും,ട്രഷറർ നൗഷാദ്.എം.കെ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!