റോഡിലേക്ക് തൂങ്ങി ഭീഷണിയിലായ മരക്കൊമ്പുകൾ അഗ്നിശമന സേന മുറി ച്ചു മാറ്റി

Kannadiparamba online news

കാട്ടാമ്പള്ളി: റോഡിലേക്ക് തൂങ്ങി അപകട ഭീഷണിയുയർത്തുന്ന മരക്കൊമ്പുകൾ അഗ്നിശമന സേനാംഗങ്ങളെത്തി മുറിച്ചു മാറ്റി. മയ്യിൽ – പുതിയതെരു പ്രധാന റോഡിൽ ബാലൻകിണർ ബസ് സ്‌റ്റോപ്പിലെ കൂറ്റൻ മരത്തിന്റെ കൊമ്പുകളാണ് ഒടിഞ്ഞു തൂങ്ങി ബസ്സുകളിൽ ഉരസി തുടങ്ങിയത്. വലയി ലോറികൾക്കും കടന്നു പോകുന്നതിന് പ്രയാസമായതോടെയാണ് ജില്ലാ അഗ്നിശമന സേന ഇടപെടൽ നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ എൻ. പ്രദീപ്, സീനിയർ . ഫയർ ആൻഡ് റെസ്‌ ഓഫീസർ കെ.ഐ.അനൂപ്, കെ.കെ. വിജിൽ, കെ.ജെ. ജ്യോത്സ്‌ന തുടങ്ങിയവരുടെ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!