ദുബായില്‍ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു. ദുബായില്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ഇന്നലെ(വെള്ളി) രാത്രി 10 മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാര്‍ പറഞ്ഞു. ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ഒരുവശം മണ്ണിനടിയിലേക്കു താഴ്ന്നുപോയത്. 108 അപാര്‍ട്‌മെന്റുകളാണ് ഇവിടെയുള്ളത്. ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്. ഉടന്‍ സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് (ശനി) മാത്രമേ ലഭ്യമാകുകയുള്ളൂ. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയുടെ അനന്തര ഫലമാണിതെന്നാണ് കരുതുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

